Posts

Showing posts from July, 2016

" What is Scoliosis " (എന്താണ് സ്കോളിയോസിസ്‍?) article in Malayalam written by Dr Krishnakumar R, Consultant Spine Surgeon, Dept of Spine Surgery Medical Trust Hospital, Kochi, Kerala, India

Image
http://epaper.metrovaartha.com/c/11815446 എന്താണ് സ്കോളിയോസിസ്‍? Dr Krishnakumar R Consultant Spine and Scoliosis Surgeon Dept of Spine Surgery Medical Trust Hospital Kochi Kerala India Whatsapp no 9633824255 കണ്ണുകളില്‍ ആശങ്കയുമായാണ് ആ അമ്മ, മകളെയും കൊണ്ട് കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക് വന്നത്. നീണ്ടുമെലിഞ്ഞ മകളെ നോക്കി അമ്മ പറഞ്ഞു രണ്ടാഴ്ച മുമ്പ് ക്ലാസിലെ ടീച്ചര്‍ മകളുടെ നട്ടെല്ല് ഉന്തിനില്‍ക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് അടുത്തുള്ള ഡോക്റ്ററെ കാണിച്ച് എക്സ്റേ എടുപ്പിച്ചത്. ഡോക്റ്റര്‍ പറഞ്ഞപ്പോഴാണ് നട്ടെല്ല് വളയുന്ന സ്കോളിയോസിസ് ആണ് രോഗമെന്ന് മനസിലായത്. ഇത്രയും നാള്‍ മകള്‍ കൂനിയിരുന്ന് പഠിക്കുമ്പോഴും ടിവി കാണുമ്പോഴും നട്ടെല്ല് ഉന്തിനില്‍ക്കുന്നത്, അവള്‍ ഇരിക്കുന്നതിന്‍റെ അപാകതയായാണ് ചിന്തിച്ചിരുന്നത്. ഇനിയെന്തുചെയ്യും ഡോക്റ്റർ..  ആ അമ്മ വിതുമ്പി തുടങ്ങി. സ്കോളിയോസിസ് എന്ന വാക്ക് തന്നെ കേള്‍ക്കുന്നത് ഇപ്പോഴാണ്. സ്കോളിയോസിസ് ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ മാത്രം അവസ്ഥയല്ല, ഒട്ടുമിക്ക മാതാപിതാക്കളുടെയും അവസ്ഥ അല്ലെങ്കില്‍ റിയാക്ഷന്‍ ഏതാണ്ട് ഇതുപോലെയാണ്. മലയാ...