കേരളത്തിൽ വന്ന് കൂന് മാറ്റി; ഒമാനി ബാലന് ഉയരം 17 സെ. മീറ്റർ കൂടി

കേരളത്തിൽ വന്ന് കൂന് മാറ്റി; ഒമാനി ബാലന് ഉയരം 17 സെ. മീറ്റർ കൂടി
http://www.deshabhimani.com/amp/news/kerala/news-kerala-04-02-2018/703316
Sunday Feb 4, 2018 
കൊച്ചി > കൂനുമായെത്തിയ ഒമാനി ബാലന് നട്ടെല്ലു ശസ്ത്രക്രിയയിലൂടെ നടുവുനിവർന്ന് 17 സെമീ ഉയരം കൂടി. വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ 16 വയസ്സുകാരൻ ഹമദ്അബ്ദുള്ള ജുമാ അൽ സാദിയിലാണ്അത്ഭുതകരമായ മാറ്റം കണ്ടത്. നട്ടെല്ലിലെ വളവും കൂനും ബാധിക്കുന്ന സ്‌കോളിയോസിസ്എന്ന രോഗത്തിനായിരുന്നു ശസ്ത്രക്രിയ. ലേക്‌ഷോർ ആശുപത്രിയിലെ സ്‌പൈൻ സർജറിവിഭാഗം മേധാവിയും കൺസൾട്ടന്റ് സ്‌പൈൻ സർജനുമായ ഡോ. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ്ശസ്ത്രക്രിയ നടത്തിയത്. അഞ്ചാം വയസ്സിലാണ് ഹമദിന് സ്‌കോളിയോസിസ് രോഗം കണ്ടുപിടിച്ചത്. കഴിഞ്ഞ 10 വർഷം ഗൾഫ്‌രാജ്യങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും സങ്കീർണമായ ശസ്ത്രക്രിയയെക്കുറിച്ചുള്ള 'ഭയവും അതിനുള്ള സൗകര്യക്കുറവും കാരണം ഹമദിന് തക്കതായ ചികിത്സ ലഭ്യമായില്ല. നട്ടെല്ലിന്റെ വളവ് കൂടിയതിനാൽ ഹമദിന് ശ്വാസതടസ്സവും അനുഭവപ്പെട്ടുതുടങ്ങി. അപ്പോഴാണ് ലേക്‌ഷോർ ആശുപത്രിയിലെ ഡോ. കൃഷ്ണകുമാർതന്നെ നടത്തിയ ശസ്ത്രക്രിയയെത്തുടർന്ന്സ്‌കോളിയോസിസ് രോഗം ഭേദപ്പെട്ട ഒമാനിലെ സൂർ സ്വദേശിയായ പെൺകുട്ടിയെക്കുറിച്ച്ഹമദിന്റെ ബന്ധുക്കൾ അറിഞ്ഞത്. അങ്ങനെയാണ്ഹമദ് ലേക്‌ഷോറിൽ എത്തിയത്. 'ഇവിടെ എത്തുമ്പോൾ ഹമദിന്റെ നട്ടെല്ലിലെ വളവ്100 ഡിഗ്രിയിൽ കൂടിയിരുന്നു. പ്രകടമായ കൂനും ഉണ്ടായിരുന്നു. മാത്രമല്ല രോഗം അവന്റെ ശ്വാസകോശത്തെയും ബാധിച്ചുതുടങ്ങിയിരുന്നതായി ഡോ. കൃഷ്ണകുമാർ പറഞ്ഞു. ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ടൈറ്റാനിയം സ്‌പൈനൽ പെഡിക്കിൾ സ്‌ക്രൂവിന്റെയും കോബാൾട്ട്ക്രോം റോഡിന്റെയും സഹായത്താൽ നട്ടെല്ലിന്റെ വളവ്നിവർത്തി. ഇത്രയും വലിയ വളവ് നിവർത്തുമ്പോൾ സുഷുമ്‌ന നാഡീ ഞരമ്പുകൾക്ക് വ്യതിയാനം വരുന്നുണ്ടോ എന്നറിയാനുള്ള ന്യൂറോ മോണിറ്ററിങ് സാങ്കേതികവിദ്യയും ഉപയോഗിച്ചു. ശസ്ത്രക്രിയകഴിഞ്ഞിറങ്ങിയ ഹമദിനെ കണ്ട്ബന്ധുക്കൾ അത്ഭുതപ്പെട്ടു. അവന്റെ ഉയരം 162 സെന്റീ മീറ്ററിൽനിന്ന് 179 സെമീ ആയി വർധിച്ചിരുന്നു. ചികിത്സകഴിഞ്ഞ് ഒമാനിൽ തിരിച്ചെത്തിയ ഹമദിനെ കാണാൻ ആളുകളുടെ ഒഴുക്കായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുമാസത്തിനുശേഷം പരിശോധനയ്ക്ക് ഹമദ്വീണ്ടും ലേക്‌ഷോറിലെത്തി, ഡോ. കൃഷ്ണകുമാറിനോടും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹൻ മാത്യു, ഡോ. മല്ലി എബ്രഹാം, ഡോ. ജയ സൂസൻ ജേക്കബ്എന്നിവരോടും നന്ദി പ്രകടിപ്പിച്ചു.   Read on deshabhimani.com

Comments

Popular posts from this blog

International Scoliosis Awareness Month and Day 2023 by Dr Krishna Kumar Spine and Scoliosis Surgeon Kochi Kerala India

June Scoliosis Awareness Month: Early Signs in Teenagers