Understanding Scoliosis എന്താണ് സ്കോളിയോസിസ് by Dr Krishnakumar R , Spine and Scoliosis Surgeon Kochi Kerala

Read more:

Understanding Scoliosis - https://www.newindianexpress.com/cities/kochi/2020/jun/27/understanding-scoliosis-2161852.html

 https://www.deshabhimani.com/health/scholeosis-day/879627








Dr Krishnakumar R

Consultant Spine and Scoliosis Surgeon
Dept of Spine Surgery
Medical Trust Hospital
Kochi Kerala India
Whatsapp no 9633824255

'ഭാരമേറിയ സ്‌കൂള്‍ ബാഗ് ഇട്ടാല്‍ നട്ടെല്ലിന് കൂന് വരില്ല'; സ്‌കോളിയോസിസിനെ അറിയാം

ഡോ. കൃഷ്ണകുമാര്‍ 

 ലോകപ്രശസ്ത അത്‌ലറ്റ് ഉസൈന്‍ ബോള്‍ട്ട്, ഇംഗ്ലണ്ടിലെ രാജകുമാരി യുജിന്‍, പ്രശസ്ത ഹോളിവുഡ് നടി ആയിരുന്ന എലിസബത്ത് ടൈലര്‍ എന്നിവര്‍ക്ക് സ്‌കോളിയോസിസ് രോഗമുണ്ടെന്നുള്ളത് നിങ്ങള്‍ക്കറിയാമോ?


ലോകമെമ്പാടും രണ്ടുമുതല്‍ മൂന്ന് ശതമാനം ആളുകള്‍ക്കാണ് ഈ അസുഖമുള്ളത്‌. രോഗത്തിന്റെ ഗൗരവം തിരിച്ചറിയുന്നതിനായി ജൂണ്‍ മാസം സ്‌കോളിയോസിസ് ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നു. ജൂ ണ്‍ മാസത്തിലെ അവസാനത്തെ ശനിയാഴ്ച അന്തര്‍ദേശീയ സ്‌കോളിയോസിസ് ദിനമായും ആചരിക്കുന്നു.


അറിയാം സ്‌കോളിയോസിസ് എന്താണെന്ന്


  നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്‌കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തന്‍മൂലം നടുവിന്റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചു നില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും. കുനിയുമ്പോള്‍ നട്ടെല്ലിന്റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്‌കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം.

രോഗലക്ഷണങ്ങള്‍

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളിലാണ് സ്‌കോളിയോസിസ് കൂടുതലായും കണ്ടുവരുന്നത്. പൊതുവെ ഇത്തരം പെണ്‍കുട്ടികള്‍ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികള്‍ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വര്‍ഷങ്ങളില്‍ ഉയരം വര്‍ധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വര്‍ഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്‌കോളിയോസിസിന്റെ പ്രാരംഭ ദശയില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല.

സ്‌കോളിയോസിസും തെറ്റിദ്ധാരണകളും

ഭാരമേറിയ സ്‌കൂള്‍ ബാഗ് ഇട്ടാല്‍ നട്ടെല്ലിന് കൂന് വരില്ല.കുട്ടികള്‍ നേരെ ഇരിക്കാത്തതു കൊണ്ടോ കിടക്കാത്തതു കൊണ്ടോ നട്ടെല്ലിന് കൂന് വരില്ല. പലപ്പോഴും കുട്ടികള്‍ക്ക് മാതാപിതാക്കളില്‍ നിന്നും ടീച്ചര്‍മാരില്‍ നിന്നും വഴക്ക് കേള്‍ക്കാനിടയാകാറുണ്ട്. നിന്റെ ഇരിപ്പ് ശരിയല്ല എന്നിങ്ങനെ... അവരുടെ നെട്ടല്ല് വളഞ്ഞ് പോയതുകൊണ്ടാണ് കുട്ടികള്‍ അങ്ങനെ ഇരിക്കുന്നത്

പാരമ്പര്യ സ്വഭാവമുള്ള ഒരു അസുഖമല്ല സ്‌കോളിയോസിസ്

സ്‌കോളിയോസിസും പാര്‍ശ്വഫലങ്ങളും

 വളവ് കൂടുന്നതനുസരിച്ച് ശ്വാസകോശത്തിന് ഞെരുക്കം വന്ന് ശ്വാസംമുട്ടലും ശ്വാസതടസ്സവും കിതപ്പും സാധാരണയായി കാണാറുണ്ട്. ചുരുക്കം ചിലരില്‍ ഹൃദയപേശികളെ ബാധിക്കാറുണ്ട്.നട്ടെല്ലിലെ അസ്വാഭാവിക വളവ് കാരണം ഇവരില്‍ നടുവേദന കൂടുതലായി കണ്ടുവരാറുണ്ട്. കൂടാതെ കാലിലേക്ക് പോകുന്ന നാഡീ ഞരമ്പുകളെയും ബാധിക്കാം.ശരീരത്തിലെ വൈരൂപ്യം കാരണം ഇത്തരക്കാര്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം വളരെയേറെയാണ്. പലരും സാമൂഹിക ചടങ്ങുകളില്‍ നിന്നും അകന്ന് മാറി നില്‍ക്കാറുണ്ട്.


സ്‌കോളിയോസിസിന്റെ ചികിത്സാ രീതികള്‍


ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്‌പൈനല്‍ ബ്രേസ്) ഡോക്ട്‌റിന്റെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കില്‍ അസ്ഥിവളര്‍ച്ച പൂര്‍ണ്ണമാകുന്നതുവരെ ഇത്തരം ബെല്‍റ്റുകള്‍ ഉപയോഗിക്കേണ്ടിവരും. സ്‌കോളിയോസിസ് 50 ഡിഗ്രിയില്‍ കൂടുതലാകുമ്പോള്‍ സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കലാകായികാഭ്യാസങ്ങളില്‍ മറ്റുകുട്ടികളെപ്പോലെ തുടര്‍ന്നും ഏര്‍പ്പെടാവുന്നതാണ്.


പെണ്‍കുട്ടികളുടെ ഭാവിയിലെ വിവാഹത്തേയോ, ഗര്‍ഭധാരണത്തേയോ ഒരു തരത്തിലും ഇതു ബാധിക്കുന്നതല്ല

(അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കോളിയോസിസ് റിസര്‍ച്ച് സൊസൈറ്റിയുടെ ഫെല്ലോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള ലേഖകന്‍ 300ല്‍ പരം സ്‌കോളിയോസിസ് സര്‍ജറിയിലും പങ്കാളിയായിട്ടുണ്ട്)

Dr Krishnakumar R

Consultant Spine Surgeon

Medical Trust Hospital

Cochin I Kerala I India

Whatsapp no 9633824255





എന്താണ് സ്കോളിയോസിസ്‍?


Dr Krishnakumar R

Consultant Spine and Scoliosis Surgeon
Dept of Spine Surgery
Medical Trust Hospital
Kochi Kerala India
Whatsapp no 9633824255

കണ്ണുകളില്‍ ആശങ്കയുമായാണ് ആ അമ്മ, മകളെയും കൊണ്ട് കണ്‍സള്‍ട്ടേഷന്‍ റൂമിലേക്ക് വന്നത്. നീണ്ടുമെലിഞ്ഞ മകളെ നോക്കി അമ്മ പറഞ്ഞു രണ്ടാഴ്ച മുമ്പ് ക്ലാസിലെ ടീച്ചര്‍ മകളുടെ നട്ടെല്ല് ഉന്തിനില്‍ക്കുന്ന കാര്യം പറഞ്ഞപ്പോഴാണ് അടുത്തുള്ള ഡോക്റ്ററെ കാണിച്ച് എക്സ്റേ എടുപ്പിച്ചത്. ഡോക്റ്റര്‍ പറഞ്ഞപ്പോഴാണ് നട്ടെല്ല് വളയുന്ന സ്കോളിയോസിസ് ആണ് രോഗമെന്ന് മനസിലായത്. ഇത്രയും നാള്‍ മകള്‍ കൂനിയിരുന്ന് പഠിക്കുമ്പോഴും ടിവി കാണുമ്പോഴും നട്ടെല്ല് ഉന്തിനില്‍ക്കുന്നത്, അവള്‍ ഇരിക്കുന്നതിന്‍റെ അപാകതയായാണ് ചിന്തിച്ചിരുന്നത്. ഇനിയെന്തുചെയ്യും ഡോക്റ്റർ..  ആ അമ്മ വിതുമ്പി തുടങ്ങി. സ്കോളിയോസിസ് എന്ന വാക്ക് തന്നെ കേള്‍ക്കുന്നത് ഇപ്പോഴാണ്.
സ്കോളിയോസിസ് ബാധിച്ച ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ മാത്രം അവസ്ഥയല്ല, ഒട്ടുമിക്ക മാതാപിതാക്കളുടെയും അവസ്ഥ അല്ലെങ്കില്‍ റിയാക്ഷന്‍ ഏതാണ്ട് ഇതുപോലെയാണ്. മലയാളികള്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം തുടങ്ങി മിക്ക അസുഖങ്ങളെക്കുറിച്ചും നല്ല അവബോധമുണ്ടെങ്കിലും സ്കോളിയോസിസ് പോലെ അത്ര സാധാരണമല്ലാത്ത അവസ്ഥയെപ്പറ്റി അറിവ് തുലോം കുറവാണ്. അതുകൊണ്ടുതന്നെയാണ് ജൂണ്‍മാസം സ്കോളിയോസിസ് ബോധവത്ക്കരണ മാസമായി ആചരിക്കുന്നത്. കൂടാതെ കഴിഞ്ഞവര്‍ഷത്തെ സിവില്‍ സർവീസ് പരീക്ഷയിലെ അഖിലേന്ത്യ ജേതാവിന് സ്കോളിയോസിസ് ബാധിച്ചിരുന്നുവെന്ന വാര്‍ത്ത പ്രാധാന്യത്തോടെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നുവല്ലോ. ഒരുപക്ഷെ സ്കോളിയോസിസ് എന്ന വാക്കുതന്നെ മലയാളികളില്‍ പലരും ആദ്യമായി കേള്‍ക്കുന്നതും അപ്പോഴായിരിക്കാം.


എന്താണ് സ്കോളിയോസിസ്?


നട്ടെല്ലിനുണ്ടാകുന്ന അസ്വാഭാവികമായ, വശത്തിലേക്കുള്ള വളവ് അഥവാ ചെരിവ് ആണ് സ്കോളിയോസിസ്. ഇതുമൂലം ഒരുവശത്തേക്കുള്ള വാരിയെല്ലുകള്‍ പുറത്തേക്ക് തള്ളിവരുകയും തൻമൂലം നടുവിന്‍റെ ഭാഗത്ത് ഒരു വശത്തായി കൂനുപോലെ മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു. നട്ടെല്ലിന്‍റെ വളവ് കൂടുന്നതിനനുസരിച്ച് നടുവിലെ മുഴയും തോളെല്ലും പുറത്തേക്ക് കൂടുതല്‍ തള്ളിവരും. കുട്ടികളുടെ ഉയരം കൂടുന്നതിനനുസരിച്ച് നട്ടെല്ലിന്‍റെ വളവ് കൂടിവരുകയും കുനിയുമ്പോള്‍ നട്ടെല്ലിന്‍റെ ഉന്തിയ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുകയും ചെയ്യാം. ഇതുപോലെതന്നെ സ്കോളിയോസിസ് ഉള്ള കുട്ടികളുടെ ഒരു തോള്‍വശം പൊങ്ങിനില്‍ക്കാം. കൂടാതെ ഒരുവശത്തെ ഇടുപ്പെല്ല് പൊങ്ങിനില്‍ക്കാം.
സ്കോളിയോസിസ് പല കാരണങ്ങളാല്‍ ഉണ്ടാകാം. ജന്മനാ കാണുന്നതരം കൺജിനെന്‍റൽ സ്കോളിയോസിസ്. കുട്ടി ജനിക്കുമ്പോള്‍ തന്നെ നട്ടെല്ലിലെ കശേരുക്കള്‍ക്ക് വ്യതിയാനം സംഭവിച്ചിരിക്കുന്നതിനാല്‍ ഇത് നേരത്തെ കണ്ടുപിടിക്കപ്പെടാറുണ്ട്. കേരളത്തില്‍ ഇത്തരം സ്കോളിയോസിസ് താരതമ്യേന കുറവാണ് കണ്ടുവരുന്നത്. ജന്മനാ കശേരുക്കള്‍ക്ക് വൈകല്യമില്ലാതെയുണ്ടാകുന്ന സ്കോളിയോസിസ്  ഇഡിയോപതിക് സ്കോളിയോസിസ് എന്നറിയപ്പെടുന്നു. ഇതിനുകാരണം ഇപ്പോഴും വ്യക്തമല്ല. 

സ്കോളിയോസിസ് കണ്ടുവരുന്ന പ്രായമനുസരിച്ച് മൂന്നുതരത്തിലുണ്ട്. നാലുവയസില്‍ താഴെയുള്ള കുട്ടികളിലെ സ്കോളിയോസിസ് ഇൻഫന്‍റൈൽ സ്കോളിയോസിസ് എന്നു പറയുന്നു.  4-10 വയസിനിടയില്‍ കാണുന്ന സ്കോളിയോസിസ് ജുവനൈൽ സ്കോളിയോസിസ്,  10 വയസ്സിനു മുകളിലുള്ള സ്കോളിയോസിസ് അഡോൾസെന്‍റ്  ഇഡിയോപതിക് സ്കോളിയോസിസ് അഥവാ കൗമാരപ്രായത്തിലെ സ്കോളിയോസിസ് എന്നറിയപ്പെടുന്നു. 


കൗമാരപ്രായത്തിലുള്ള സ്കോളിയോസിസാണ് സാധാരണയായി കണ്ടുവരുന്നത്. പെണ്‍കുട്ടികളിലാണ് കൂടുതലായും കാണുന്നത്. പൊതുവെ ഇത്തരം പെണ്‍കുട്ടികള്‍ നീണ്ടുമെലിഞ്ഞ പ്രകൃതക്കാരായിരിക്കും. കുട്ടികള്‍ കൗമാര ദശയിലേക്ക് പ്രവേശിക്കുന്ന വര്‍ഷങ്ങളില്‍ ഉയരം വർധിക്കുകയും അതിനോടൊപ്പം നട്ടെല്ലിന് അസ്വാഭാവികമായ വളവ് ഉണ്ടാവുകയും ചെയ്യുന്നു. പെണ്‍കുട്ടികളില്‍ മാസമുറ ആരംഭിക്കുന്നതിന് ഒന്നുരണ്ട് വര്‍ഷം മുമ്പുതന്നെ വളവ് കൂടിവരുന്നതായി കാണുന്നുണ്ട്. സ്കോളിയോസിസിന്‍റെ പ്രാരംഭ ദശയില്‍ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളിലെ മാറ്റം കണ്ടുപിടിക്കാന്‍ സാധിക്കാറില്ല. പലപ്പോഴും അധ്യാപകരോ സുഹൃത്തുക്കളോ ആയിരിക്കാം. ഇത്തരം മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത്. ചിലകുട്ടികളില്‍ ശരീരത്തിലുണ്ടാകുന്ന അഭംഗി മറയ്ക്കാനായി അധികം ശരീരത്തോട് ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാറുമില്ല. അങ്ങനെ വളവിന്‍റെ തോത് കൂടുന്നത് ഒരുപക്ഷെ മാതാപിതാക്കള്‍ക്കും മനസിലാകാറില്ല. 

പ്രായപൂര്‍ത്തിയായ ആളുകളില്‍ കണ്ടുവരുന്ന സ്കോളിയോസിസ് അഡൽറ്റ് സ്കോളിയോസിസ് എന്നറിയപ്പെടുന്നു. പ്രായം കൂടുമ്പോഴാണ് മിക്കവരിലും ഇത് ശ്രദ്ധിക്കപ്പെടുന്നത്. നടുവേദന, കാലുവേദന, കാലുകളിലെ തരിപ്പ്, കഴപ്പ് എന്നിവയും ചിലരില്‍ കണ്ടുവരാറുണ്ട്. കൂടാതെ നാഡീഞരമ്പുകളെ ബാധിക്കുന്ന മറ്റസുഖങ്ങള്‍ മൂലം സ്കോളിയോസിസ് കണ്ടുവരാറുണ്ട്. ഉദാഹരണത്തിന് പോളിയോ, സെറിബ്രല്‍ പാൾസി, മസ്കുലര്‍ ഡിസ്ട്രോഫി, ശരീരത്തില്‍ വലിയ തരത്തിലുള്ള മറുകും കലകളുമുണ്ടാക്കുന്ന ന്യൂറോ ഫൈബ്ര മറ്റോസിസ് എന്നിവയും ചിലരിൽ കണ്ടുവരാറുണ്ട്. 


സ്കോളിയോസിസിന്‍റെ ചികിത്സാ രീതികള്‍

സ്കോളിയോസിസ് കണ്ടുപിടിച്ചുകഴിഞ്ഞാല്‍ ഒരു വിദഗ്ധ സ്പൈന്‍ സര്‍ജന്‍റെ കീഴില്‍ ചികിത്സ തേടുന്നതാണ് അഭികാമ്യം. കാരണം വളവിന്‍റെ തോതനുസരിച്ച് ചികിത്സാരീതി മാറുന്നതിനാല്‍ സ്ഥിരമായി ഒരു ഡോക്റ്ററിനെ കാണിക്കുന്നതാണ് നല്ലത്. എക്സ്റേയില്‍ വളവിന്‍റെ വിശദാംശങ്ങള്‍ അറിയുവാന്‍ സാധിക്കും. ചെറിയ വളവുകള്‍ക്ക് നട്ടെല്ലിനുള്ള ബെല്‍റ്റുകള്‍ (സ്പൈനൽ ബ്രേസ്) ഡോക്റ്റിന്‍റെ നിര്‍ദ്ദേശാനുസരണം ഉപയോഗിക്കേണ്ടിവരും. വളവ് നിയന്ത്രണത്തിലാവുന്നുണ്ടെങ്കില്‍ അസ്ഥിവളര്‍ച്ച പൂർണമാകുന്നതുവരെ ഇത്തരം ബെല്‍റ്റുകള്‍ ഉപയോഗിക്കേണ്ടിവരും. സ്കോളിയോസിസ് 50 ഡിഗ്രിയില്‍ കൂടുതലാകുമ്പോള്‍ സര്‍ജറിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള ചികിത്സാരീതി. സ്കോളിയോസിസ് സര്‍ജറി വിദഗ്ദ പരിശീലനം നേടിയ സ്പൈന്‍ സര്‍ജൻമാരാണ് ചെയ്യേണ്ടത്. ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ കാലുകളിലേക്കു പോകുന്ന സുഷുമ്നാനാഡിയിലെ ഞരമ്പുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന നൂതന സാങ്കേതിക വിദ്യായായ ന്യൂറോമോണിറ്ററിങ് ഇപ്പോള്‍ ലഭ്യമാണ്.
ജന്മനായുള്ള സ്കോളിയോസിസിന് ചിലപ്പോള്‍ ചെറിയ പ്രായത്തില്‍തന്നെ ഓപ്പറേഷന്‍ വേണ്ടിവന്നേക്കാം. പ്രായമുള്ളവരില്‍ കാണുന്ന സ്കോളിയോസിസിന് ചിലപ്പോള്‍ മാത്രമേ ഓപ്പറേഷന്‍ ചേയ്യേണ്ടതുള്ളു. കുട്ടികളില്‍ സര്‍ജറി കഴിഞ്ഞാല്‍ ഏകദേശം ഒന്നരമാസം കഴിയുമ്പോള്‍ സ്കൂളില്‍ പോകാന്‍ സാധിക്കും. പെണ്‍കുട്ടികളുടെ ഭാവിയിലെ വിവാഹത്തേയോ, ഗര്‍ഭധാരണത്തേയോ ഒരു തരത്തിലും ബാധിക്കുന്നതല്ല. ഡോക്റ്ററുടെ നിര്‍ദ്ദേശാനുസരണം കലാകായികാഭ്യാസങ്ങളില്‍ മറ്റുകുട്ടികളെപ്പോലെ തുടര്‍ന്നും ഏര്‍പ്പെടാവുന്നതാണ്. സ്കോളിയോസിസ് വളരെ കൂടിയാല്‍ വളവു കാരണം ശ്വാസകോശത്തിന്‍റെ പ്രവര്‍ത്തനം കുറയാനും, ശ്വാസതടസം, കിതപ്പ് എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്. ചില രോഗികളില്‍ കാലുകളിലേക്ക് പോകുന്ന നാഡീഞരമ്പുകളെ ബാധിക്കാറുണ്ട്. അതിനാല്‍ സ്കോളിയോസിസിനെ പറ്റി അറിയേണ്ടതും, അവശ്യ ചികിത്സ നേടേണ്ടതും അത്യാന്താപേക്ഷിതമാണ്. 


( 300ല്‍ പരം സ്കോളിയോസിസ് സര്‍ജറിയില്‍ പങ്കാളിയായിട്ടുണ്ട് ലേഖകൻ)






Comments

Popular posts from this blog

International Scoliosis Awareness Month and Day 2023 by Dr Krishna Kumar Spine and Scoliosis Surgeon Kochi Kerala India

June Scoliosis Awareness Month: Early Signs in Teenagers